ദോഹ - എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍ ലിയണല്‍ മെസ്സിയും കീലിയന്‍ എംബാപ്പെയും വീണ്ടും സ്‌കോര്‍ ചെയ്തതോടെ ലോകകപ്പ് ഫൈനല്‍ ഷൂട്ടൗട്ടിലേക്ക്.ലോകകപ്പ് ഫൈനലില്‍ അവസാനമായി ഹാട്രിക് നേടിയത് 1966 ല്‍ ഇംഗ്ലണ്ടിന്റെ ജെഫ് ഹേഴ്സ്റ്റാണ്. 2002 ല്‍ ബ്രസീലിന്റെ റൊണാള്‍ഡോക്കു ശേഷം ഒരു കളിക്കാരനും ആറിലേറെ ഗോളടിച്ച് ടോപ്‌സ്‌കോററായിട്ടില്ല. എട്ട് ഗോളോടെ എംബാപ്പെ ടോപ്‌സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് ഉറപ്പാക്കി.
അവസാന മിനിറ്റില്‍ ലിയണല്‍ മെസ്സിയുടെ വെടിയുണ്ട ഫ്രഞ്ച് ഗോളി ഹ്യൂഗൊ ലോറീസ് തട്ടിയുയര്‍ത്തിയതോടെ ലോകകപ്പ് ഫൈനല്‍ എക്‌സ്ട്രാ ടൈമിലേക്ക്. മെസ്സിയുടെയും എയിംഗല്‍ ഡി മരിയയുടെയും ഗോളില്‍ 2-0 ന് മുന്നിലെത്തിയ അര്‍ജന്റീ 80 മിനിറ്റോളം കളി അടക്കിഭരിക്കുകയായിരുന്നു. എന്നാല്‍ ഗോളിലേക്ക് പായിച്ച രണ്ടേ രണ്ട് ഷോട്ടുകള്‍ ഫ്രാന്‍സ് ലക്ഷ്യത്തിലെത്തിച്ചു. 97 സെക്കന്റ് ഇടവേളയില്‍ രണ്ടു തവണ അവര്‍ അര്‍ജന്റീന വല കുലുക്കി. അതോടെ ഏകപക്ഷീയമായിരുന്ന ഫൈനല്‍ ആവേശകരമായി. എണ്‍പതാം മിനിറ്റില്‍ കോളൊ മുവാനിയെ നിക്കൊളാസ് ഓടാമെന്റി വീഴ്ത്തിയതിന് ലഭിച്ച പെനാല്‍ട്ടി എംബാപ്പെയാണ് ലക്ഷ്യത്തിലെത്തിച്ചത്. 97 സെക്കന്റുകള്‍ പിന്നിടും മുമ്പെ എംബാപ്പെ വീണ്ടും സ്‌കോര്‍ ചെയ്തു. തൊട്ടുപിന്നാലെ അര്‍ജന്റീന പ്രതിരോധം ഉറങ്ങിയ നിമിഷത്തില്‍ എംബാപ്പെ വീണ്ടും സ്‌കോര്‍ ചെയ്തു. അതുവരെ അര്‍ജന്റീനയുടെ പൂര്‍ണ നിയന്ത്രണത്തിലായിരുന്നു കളി. ഏഴാം ഗോളോടെ മെസ്സിയെ മറികടന്ന് എംബാപ്പെ ടോപ്‌സ്‌കോററായി.
അതുവരെ തീര്‍ത്തും ഏകപക്ഷീയമായ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീന ആദ്യ പകുതിയില്‍ തന്നെ 2-0 ന് മുന്നിലെത്തി.
കഴിഞ്ഞ 11 ലോകകപ്പ് ഫൈനലില്‍ പത്തിലും ആദ്യം ഗോളടിച്ച ടീം കിരീടം നേടിയ സാഹചര്യത്തില്‍ അര്‍ജന്റീനയുടെ പ്രതീക്ഷയുയര്‍ന്നു. എന്നാല്‍ നാടകീയമായി ഫ്രാന്‍സ് തിരിച്ചടിച്ചു.