Sorry, you need to enable JavaScript to visit this website.

എംബാപ്പെ ഹാട്രിക്, ഷൂട്ടൗട്ടിലേക്ക് ഫൈനല്‍

ദോഹ -  ദോഹ -  എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍ ലിയണല്‍ മെസ്സിയും കീലിയന്‍ എംബാപ്പെയും വീണ്ടും സ്‌കോര്‍ ചെയ്തതോടെ ലോകകപ്പ് ഫൈനല്‍ ഷൂട്ടൗട്ടിലേക്ക്.എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍ ലിയണല്‍ മെസ്സി വീണ്ടും സ്‌കോര്‍ ചെയ്തതോടെ അര്‍ജന്റീനക്ക് ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീന വീണ്ടും കിരീടത്തിനരികെ. പത്ത് മിനിറ്റ് അവര്‍ അതിജീവിക്കുമോയെന്നാണ് കണ്ടറിയേണ്ടത്. 
അവസാന മിനിറ്റില്‍ ലിയണല്‍ മെസ്സിയുടെ വെടിയുണ്ട ഫ്രഞ്ച് ഗോളി ഹ്യൂഗൊ ലോറീസ് തട്ടിയുയര്‍ത്തിയതോടെ ലോകകപ്പ് ഫൈനല്‍ എക്‌സ്ട്രാ ടൈമിലേക്ക്. മെസ്സിയുടെയും എയിംഗല്‍ ഡി മരിയയുടെയും ഗോളില്‍ 2-0 ന് മുന്നിലെത്തിയ അര്‍ജന്റീ 80 മിനിറ്റോളം കളി അടക്കിഭരിക്കുകയായിരുന്നു. എന്നാല്‍ ഗോളിലേക്ക് പായിച്ച രണ്ടേ രണ്ട് ഷോട്ടുകള്‍ ഫ്രാന്‍സ് ലക്ഷ്യത്തിലെത്തിച്ചു. 97 സെക്കന്റ് ഇടവേളയില്‍ രണ്ടു തവണ അവര്‍ അര്‍ജന്റീന വല കുലുക്കി. അതോടെ ഏകപക്ഷീയമായിരുന്ന ഫൈനല്‍ ആവേശകരമായി. എണ്‍പതാം മിനിറ്റില്‍ കോളൊ മുവാനിയെ നിക്കൊളാസ് ഓടാമെന്റി വീഴ്ത്തിയതിന് ലഭിച്ച പെനാല്‍ട്ടി എംബാപ്പെയാണ് ലക്ഷ്യത്തിലെത്തിച്ചത്. 97 സെക്കന്റുകള്‍ പിന്നിടും മുമ്പെ എംബാപ്പെ വീണ്ടും സ്‌കോര്‍ ചെയ്തു. തൊട്ടുപിന്നാലെ അര്‍ജന്റീന പ്രതിരോധം ഉറങ്ങിയ നിമിഷത്തില്‍ എംബാപ്പെ വീണ്ടും സ്‌കോര്‍ ചെയ്തു. അതുവരെ അര്‍ജന്റീനയുടെ പൂര്‍ണ നിയന്ത്രണത്തിലായിരുന്നു കളി. ഏഴാം ഗോളോടെ മെസ്സിയെ മറികടന്ന് എംബാപ്പെ ടോപ്‌സ്‌കോററായി.
അതുവരെ തീര്‍ത്തും ഏകപക്ഷീയമായ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീന ആദ്യ പകുതിയില്‍ തന്നെ 2-0 ന് മുന്നിലെത്തി. 
യൂറോപ്പിന്റെ ലോകകപ്പ് കുത്തക തകര്‍ക്കാമെന്ന പ്രതീക്ഷയിലാണ് അര്‍ജന്റീന. അവസാനമായി ലാറ്റിനമേരിക്കക്കു വേണ്ടി ലോകകപ്പ് നേടിയത് 2002 ല്‍ ബ്രസീലാണ്.

Latest News