Sorry, you need to enable JavaScript to visit this website.

ചാമ്പ്യന്മാര്‍ക്ക് 4.2 കോടി ഡോളര്‍, കിട്ടുക കളിക്കാര്‍ക്കല്ല

ദോഹ - ലോകകപ്പ് ചാമ്പ്യന്മാര്‍ക്ക് 4.2 കോടി (350 കോടിയോളം രൂപ) പ്രതിഫലം ലഭിക്കും. റണ്ണേഴ്‌സ്അപ്പിന് മൂന്നോ കോടി ഡോളറും (250 കോടിയോളം രൂപ). പ്രതിഫലത്തുക പൂര്‍ണമായും കളിക്കാര്‍ക്കല്ല ലഭിക്കുക. ഫെഡറേഷനാണ്. വലിയൊരു വിഹിതം അവര്‍ കളിക്കാര്‍ക്ക് നല്‍കും. മൊത്തം 44 കോടി ഡോളറാണ് സമ്മാനത്തുകയായി ഫിഫ വീതിക്കുക. മൂന്നാം സ്ഥാനക്കാരായ ക്രൊയേഷ്യക്ക് 2.7 കോടി േേഡാളറും നാലാം സ്ഥാനക്കാരായ മൊറോക്കോക്ക് 2.5 കോടി ഡോളറും ലഭിച്ചു. 
ഫ്രാന്‍സ് കപ്പ് നേടുകയാണെങ്കില്‍ കീലിയന്‍ എംബാപ്പെയെപ്പോലെ സീനിയര്‍ കളിക്കാര്‍ക്ക് 5.86 ലക്ഷം ഡോളര്‍ (അഞ്ച് കോടിയോളം രൂപ) ഫ്രഞ്ച് ഫെഡറേഷന്‍ വാഗ്ദാനം ചെയ്തിരുന്നു. 
ഫൈനലില്‍ ആര് ജയിച്ചാലും ചിരിക്കുന്നത് ഖത്തറായിരിക്കും. വിമര്‍ശനങ്ങളുടെയും പരിഹാസങ്ങളുടെയും മുള്‍മുനയിലായിരുന്നു ഖത്തര്‍. അറബ് ലോകത്തു നടന്ന ആദ്യത്തെ കാല്‍പന്ത് മഹാമേളയെ എല്ലാ അര്‍ഥത്തിലും ആഘോഷമാക്കി ഖത്തര്‍ മറുപടി നല്‍കി. കളിക്കളത്തില്‍ ത്രസിപ്പിക്കുന്ന കാഴ്ചകളായിരുന്നു. എക്കാലത്തെയും മികച്ച ഗ്രൂപ്പ് ഘട്ടമെന്ന ഫിഫയുടെ വിലയിരുത്തലിനോട് അധികമാര്‍ക്കും വിയോജിക്കാന്‍ സാധിക്കുമായിരുന്നില്ല. 48 കളികളില്‍ 120 ഗോളാണ് പിറന്നത്, രണ്ട് ചുവപ്പ് കാര്‍ഡുകള്‍ മാത്രം. ചരിത്രത്തിലാദ്യമായി എല്ലാ മേഖലയില്‍ നിന്നും പ്രി ക്വാര്‍ട്ടറില്‍ പ്രാതിനിധ്യമുണ്ടായി. 
പ്രി ക്വാര്‍ട്ടറില്‍ അര്‍ജന്റീനയെ ഓസ്‌ട്രേലിയ വിറപ്പിച്ചു. ബ്രസീല്‍ തെക്കന്‍ കൊറിയക്കെതിരെ സാംബ നൃത്തം ചവിട്ടി. പോര്‍ചുഗല്‍ ക്രിസ്റ്റിയാനൊ റൊണാള്‍ഡോയെ പുറത്തിരുത്തി. പകരം കളിച്ച ഗോണ്‍സാലൊ റാമോസ് ഹാട്രിക് നേടി. ക്വാര്‍ട്ടറില്‍ ബ്രസീലിന്റെ കണ്ണീര്‍ വീണു, നെതര്‍ലാന്റ്‌സും പോര്‍ചുഗലും പുറത്തായി. ഒരു കഥ കൂടി മാത്രം ബാക്കി, മെസ്സിയോ എംബാപ്പെയോ?

Latest News