നജ്‌റാനിലെ സാമൂഹിക പ്രവര്‍ത്തകന്‍ അബ്ദുല്‍ ഗഫൂര്‍ നിര്യാതനായി

നജ്‌റാന്‍- സാമൂഹിക പ്രവര്‍ത്തകനും ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് വെൽഫെയർ കമ്മിറ്റി (സി.സി.ഡബ്ല്യു.എ) അംഗവുമായ മംഗളൂരു സ്വദേശി അബ്ദുല്‍ ഗഫൂര്‍ (62) നിര്യാതനായി. നാലു ദിവസം മുമ്പ് അബോധാവസ്ഥയിൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. 30 വര്‍ഷമായി നജ്‌റാനിലുള്ള ഇദ്ദേഹം ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.  സാമുഹിക,ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. ഭാര്യയും രണ്ട് ആണ്‍മക്കളും മകളുമുണ്ട്. ബഹ്റൈനിൽ  ലാബ് ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന മകൾ നജ്റാനിലെത്തിയിട്ടുണ്ട് . നജ്റാൻ കിംഗ് ഖാലിദ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കി നജ്റാനിൽ മറവുചെയ്യുമെന്ന് ബന്ധുക്കളും വെൽഫെയഞ കമ്മിറ്റി അംഗം അനിൽ രാമചന്ദ്രനും അറിയിച്ചു.

 

Latest News