ദോഹ-അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലുള്ള ഫിഫ ലോകകപ്പ് ഫൈനല്‍ സൗജന്യമായി സംപ്രേഷണം ചെയ്യുമെന്ന് ന്യൂസ് ചാനലായ ബീയിന്‍ സ്‌പോര്‍ട്‌സ് അറിയിച്ചു.
beIN സ്‌പോര്‍ട്‌സ് ഫ്രീടുഎയര്‍ ചാനലിലും അതിന്റെ ഔദ്യോഗിക യൂട്യൂബ് പേജിലും ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഫൈനല്‍ കാണാന്‍ കഴിയുമെന്ന് ട്വിറ്ററില്‍ പറഞ്ഞു. ലൂസൈല്‍ സ്റ്റേഡിയിത്തല്‍ വൈകിട്ട് ആറു മണിക്കാണ് മത്സരമെങ്കിലും 'beIN SPORTS MAX 1 ചാനലിലും യുട്യൂബ് ചാനലിലും സൗദി സമയം രാവിലെ 8 മണി മുതല്‍തന്നെ അറബിക് കവറേജ് ആരംഭിക്കും.
മൂന്നാം ലോകകപ്പ് കിരീടം ഉറപ്പിക്കാന്‍ ഒരുങ്ങിയിരിക്കുന്ന അര്‍ജന്റീന ടീമും ലോക ചാമ്പ്യന്‍മാരായ ഫ്രാന്‍സും തമ്മിലുള്ള ഞായറാഴ്ചത്തെ മത്സരം ലോകകപ്പ്ചരിത്രത്തില്‍ തന്നെ ഏറ്റവുമധികം ആളുകള്‍ കാണുന്ന മത്സരമായിരിക്കും.
ഫിഫ ലോകകപ്പ് ഖത്തറിന്റെ ഫൈനല്‍ അറബ് ലോകത്തിനും ബീയിനിനും ചരിത്രപരമായ അവസരമാണെന്ന് ബീയിന്‍ മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക സിഇഒ മുഹമ്മദ് അല്‍ സുബൈ പറഞ്ഞു. ഇക്കാരണത്താല്‍ തന്നെയാണ് കാണാന്‍ ആഗ്രഹിക്കുന്ന പരമാവധി ആളുകള്‍ക്ക് അവസരം ഉറപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.