മോഹൻ ലാൽ എത്തി
ദോഹ- ലോകകപ്പ് ഫുട്ബോളിൻ്റെ കലാശപ്പോരാട്ടത്തിലെ ഔദ്യോഗിക ചടങ്ങുകളിൽ പങ്കെടുക്കാൻ ബോളിവുഡ് താരം ദീപിക പദുക്കോൺ ഖത്തറിലെത്തി. വെള്ളിയാഴ്ച രാത്രിയാണ് ദീപിക എത്തിയത്. ലോകകപ്പിൻ്റെ സമാപന വേദിയിലേക്ക് ഫൈനലിനുള്ള പന്ത് എത്തിക്കുക ദീപിക പദുക്കോൺ ആയിരിക്കും. ലോകകപ്പ് ഫുട്ബോൾ വേദിയിൽ ഒരു ഇന്ത്യൻ താരം ഇത്തരത്തിൽ എത്തുന്നത് ഇതാദ്യമാണ്. ബോളിവുഡ് താരം ഷാറൂഖ് ഖാൻ ഇന്ന് രാത്രി എത്തും. നടൻ മോഹൻലാലും ഇന്നലെ രാത്രി ഖത്തറിലെത്തി.
നാളെ വൈകിട്ട് ആറിനാ (ഖത്തർ സമയം)ണ് ലോകകപ്പ് ഫുട്ബോൾ ഫൈനൽ. നിലവിലുള്ള ജേതാക്കളായ ഫ്രാൻസും
അർജൻ്റീനയുമാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. ഫൈനൽ മത്സരത്തിനുള്ള ടിക്കറ്റുകളെല്ലാം ദിവസങ്ങൾക്കു മുന്നേ വിറ്റുതീർന്നു. നാളെ രാത്രിയോടെ ഫുട്ബോൾ ആരാധകർക്ക് കളി വിരുന്ന് സമ്മാനിച്ച ഒരു മാസത്തെ ആഘോഷത്തിന് വിരാമമാകും.