തിരുവനന്തപുരം - സംസ്ഥാനത്തിലെ ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പോലീസിന്റെ ഭാഗമാകാന്‍ സുവര്‍ണാവസരം. സായുധ പോലീസ് ബറ്റാലിയന്‍ പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കുള്ള നിയമനത്തിനായി പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിച്ചു. 18 മുതല്‍ 26 വരെ പ്രായപരിധിയില്‍ വരുന്ന പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യമായ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കാണ് അപേക്ഷിക്കാനാവുക. മറ്റ് യോഗ്യതാ മാനദണ്ഡങ്ങളും അപേക്ഷിക്കാനുള്ള രീതിയും താഴെ ചേര്‍ക്കുന്നു.
-വിദ്യാഭ്യാസ യോഗ്യത: ഹയര്‍സെക്കന്‍ഡറി (പ്ലസ് ടു) പാസ്സായിരിക്കണം അല്ലെങ്കില്‍ തത്തുല്യമായ പരീക്ഷ ജയിച്ചിരിക്കണം.
-പ്രായപരിധി: 18-26 വയസ്സ്. 02.01.1996 നും 01.01.2004 നും ഇടയില്‍ ജനിച്ചവര്‍ (രണ്ട് തീയതികളും ഉള്‍പ്പെടുന്നു)
-ശാരീരിക യോഗ്യതകള്‍
ഉയരം 168 സെ.മീ, നെഞ്ചളവ് 8186 സെ.മീ
-അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: 18/01/2023
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ പി.എസ്.സി വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ പി.എസ്.സി വെബ്‌സൈറ്റില്‍ ലഭ്യമാണ്.