ദോഹ- ഫിഫ 2022 ലോകകപ്പിനായി ഖത്തറിലെത്തിയത് ഒരു ദശലക്ഷത്തിലധികം ആരാധകര്‍. ഖത്തര്‍ ലോകകപ്പ് കണക്കുകൂട്ടലുകള്‍ തെറ്റിച്ചില്ലെന്നും പ്രതീക്ഷിച്ചത്രയും ജനങ്ങള്‍ രാജ്യത്തെത്തിയെന്നുമാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഗ്രപ്പ് ഘട്ടം കഴിഞ്ഞപ്പോള്‍ ഖത്തര്‍ പ്രതീക്ഷിച്ചത്ര ആരാധകരെത്തിയില്ല എന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ അത്തരം അപക്വമായ വിലയിരുത്തലുകള്‍ അബദ്ധമായിരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഫിഫ ലോകകപ്പിനായി സെമി ഫൈനല്‍ വരെ ഒരു ദശലക്ഷത്തിലധികം ആരാധകര്‍ ഖത്തര്‍ സന്ദര്‍ശിച്ചുവെന്ന് അറിയിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് മീഡിയ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാത്മ അല്‍ നുഐമി പറഞ്ഞു.