തിരുവനന്തപുരം- ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി സി.പി.എം സംസ്ഥാന നേതൃയോഗങ്ങള്‍ 21നും 22നും ചേരും. ഇടതുമുന്നണിയിലെ ചര്‍ച്ചയിലൂടെ പരിഷ്‌കരിച്ച നവകേരള വികസന നയരേഖയും ചര്‍ച്ച ചെയ്യും.
2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ഏറ്റവും പ്രതീക്ഷയര്‍പ്പിക്കുന്നത് കേരളത്തിലാണ്. ബംഗാളില്‍ പ്രതീക്ഷയില്ല. 2019ലെ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റാണ് ഇടതുമുന്നണിക്ക് ലഭിച്ചത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചുകയറാനായത്, ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി മറികടക്കാന്‍ നടത്തിയ സംഘടനാ ഇടപെടലിലൂടെയാണ്. ഗവര്‍ണര്‍ - സര്‍ക്കാര്‍ പോരും തലസ്ഥാന കോര്‍പ്പറേഷനിലെ കത്ത് വിവാദവുമുള്‍പ്പെടെ രാഷ്ട്രീയവിവാദങ്ങളില്‍ സര്‍ക്കാര്‍ നിലപാടുകളും, പ്രവര്‍ത്തനനേട്ടങ്ങളും വിശദീകരിച്ച് ഭവനസന്ദര്‍ശനമടക്കമുള്ള പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാനാണ് സി.പി.എം നീക്കം. ഇതിനായുള്ള ചര്‍ച്ചയുമുണ്ടായിരിക്കും.