മലപ്പുറം- എടപ്പാളിനടുത്ത് വട്ടക്കുളം 27-കാരിയായ യുവതി ആറു വയസ്സു മാത്രം പ്രായമുള്ള കുഞ്ഞിനെയും കൂട്ടി വീട്ടിനുള്ളില്‍ തീകൊളുത്തി മരിച്ചു. കവുപ്ര മഠത്തില്‍ പളപ്പില്‍ ബിജുവിന്റെ ഭാര്യ താര, മകള്‍ അമേഗ എന്നിവരാണ് മരിച്ചത്. രാവിലെ പത്തു മണിയോടെ വീട്ടുകാര്‍ പുറത്തു നില്‍ക്കവെയാണ് യുവതി കുഞ്ഞിനേയുമെടുത്ത് മുറിക്കുള്ളില്‍ കയറി തീകൊളുത്തിയത്. വാതില്‍ പൊളിച്ച് മുറിക്കകത്തെ തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും യുവതിയേയും കുഞ്ഞിനേയും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. പോലീസ് സ്ഥലത്തെത്തി. ആത്മഹത്യയ്ക്കു പിന്നിലെ കാരണം വ്യക്തമായിട്ടില്ല.