Sorry, you need to enable JavaScript to visit this website.

ഉമ്മന്‍ ചാണ്ടിയുടെ പുതിയ ഫോട്ടോ; പ്രാര്‍ഥനയോടെ വൈറലാക്കി സോഷ്യല്‍ മീഡിയ

കോട്ടയം- കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയുടെ പുതിയ ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. രാഹുല്‍ മാങ്കൂട്ടത്തില്‍ പോസ്റ്റ് ചെയ്ത ചിത്രം ഉമ്മന്‍ ചാണ്ടി ആയുരാരോഗ്യത്തോടെ കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരട്ടെ എന്ന പ്രാര്‍ഥനയോടെയാണ് പാര്‍ട്ടി പ്രവര്‍ത്തകരും ഉമ്മന്‍ ചാണ്ടിയെ സ്‌നേഹിക്കുന്നവരും ഷെയര്‍ ചെയ്യുന്നത്. ഫോട്ടോയിലുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ലുക്കിനും പ്രശംസയുമുണ്ട്.
ഉമ്മന്‍ ചാണ്ടിയോടുള്ള സ്‌നേഹവും സ്വീകാര്യതയും പ്രകടിപ്പിക്കുന്നതാണ് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയത് ഫോട്ടോക്ക് താഴെയുള്ള കമന്റുകള്‍. ജര്‍മനിയിലെ ലേസര്‍ ചികിത്സക്ക് ശേഷം തിരിച്ചെത്തിയ ഉമ്മന്‍ ചാണ്ടി വീട്ടില്ഡ വിശ്രമത്തിലാണ്. നവംബര്‍ ആറിനാണ് വിദഗ്ധ ചികിത്സയ്ക്കായി ഉമ്മന്‍ ചാണ്ടി ജര്‍മനിയിലേക്ക് പോയിരുന്നത്. ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണങ്ങള്‍ നടന്നിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്നത് വ്യാജ പ്രചാരണമെന്ന് മകന്‍ ചാണ്ടി ഉമ്മന്‍ മാധ്യങ്ങളിലൂടെ അറിയിച്ചതിന് ശേഷമാണ് ചികില്‍സാര്‍ത്ഥം ജര്‍മ്മനിയില്‍ പോകുന്നു എന്ന വാര്‍ത്തയും വന്നത്. ഒക്ടോബര്‍ 31 നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ 79ാം പിറന്നാള്‍.

 

Latest News