ദോഹ-ഖത്തര്‍ ലോകകപ്പ് അവിസ്മരണീയമാക്കിയതിന് വളണ്ടിയര്‍മാരെ അനുമോദിച്ചും നന്ദി പറഞ്ഞും ഫിഫയും സുപ്രീം കമ്മറ്റിയും. അല്‍ ബിദ പാര്‍ക്കിലെ ഫാന്‍ സോണില്‍ പ്രത്യേക ചടങ്ങിലാണ് ഖത്തര്‍ ലോകകപ്പിന്റെ ഓരോ ഘട്ടങ്ങളും സവിശേഷമാക്കിയ വളണ്ടിയര്‍മാരെ സംഘാടകര്‍ അനുമോദിച്ചത്.
ടൂര്‍ണമെന്റിന്റെ 'ഹൃദയവും ആത്മാവുമെന്നാണ് വളണ്ടിയര്‍മാരെ
ചടങ്ങില്‍ സംസാരിച്ച ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ ഫിഫ വിശേഷിപ്പിച്ചത്. നിങ്ങള്‍ എക്കാലത്തെയും മികച്ച ലോകകപ്പ് വളണ്ടിയര്‍മാരാണ്, എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന്, ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന എല്ലാവരില്‍ നിന്നും, നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി. നിങ്ങള്‍ അതിശയകരമായ പ്രകടനമാണ് കാഴ്ചവെച്ചത്-ഫിഫ പ്രസിഡന്റ് പറഞ്ഞു.
വിവിധ ഭാഷക്കാരായ 20,000 സന്നദ്ധപ്രവര്‍ത്തകര്‍ ഫിഫ ലോകകപ്പ് വിജയിപ്പിക്കാനും ഖത്തറിന്റെ യഥാര്‍ത്ഥ മനോഭാവം പ്രകടിപ്പിക്കാനും സഹായിച്ചിട്ടുണ്ട്.
ഫിഫ ലോകകപ്പ് വളണ്ടിയര്‍മാരാകാന്‍ 400,000 പേരാണ് അപേക്ഷിച്ചിരുന്നത്. 20,000 പേര്‍ മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടതെന്നും ഫിഫ പ്രസിഡന്റ് അനുസ്മരിച്ചു.
നിങ്ങള്‍ ലോകകപ്പിന്റെ മുഖവും പുഞ്ചിരിയുമാണ്. ഈ അത്ഭുതകരമായ ലോകകപ്പിന് ആളുകള്‍ വരുമ്പോള്‍ ആദ്യം കാണുന്ന വ്യക്തിയും അവര്‍ പോകുമ്പോള്‍ അവസാനമായി കാണുന്ന വ്യക്തിയും നിങ്ങളാണ്. നിങ്ങളുടെ പുഞ്ചിരി ഈ ലോകകപ്പിനെ അവിസ്മരണീയമാക്കി മാറ്റുന്നു, അത് എക്കാലത്തെയും മികച്ചതാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദിയും ചടങ്ങില്‍ സംസാരിച്ചു. സ്വയം സംര്‍പ്പിതമായ സേവനങ്ങളിലൂടെ വളണ്ടിയര്‍മാര്‍ ചരിത്രം സൃഷ്ടിച്ചുവെന്നും ജനങ്ങളുടെ മനസ്സില്‍ സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റേയും ഊഷ്മളമായ വികാരങ്ങളാണ് സൃഷ്ടിച്ചതെന്നും അല്‍ തവാദി പറഞ്ഞു.