Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ശമ്പളത്തിനു നികുതി; പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത

ജിദ്ദ- യു.എ.ഇയിലെ കോര്‍പറേറ്റ് ടാക്‌സിനെ കുറിച്ചുള്ള വാര്‍ത്തകള്‍ക്കിടയില്‍ സൗദിയില്‍ ശമ്പളത്തിന് പത്ത് ശതമാനം നികുതി വരുന്നുവെന്ന വ്യാജ വാര്‍ത്ത പ്രചരിക്കുന്നു. 3000 റിയാലിനു മുകളില്‍ ശമ്പളമുള്ളവരുടെ അടിസ്ഥാന ശമ്പളത്തിനു നികുതിവരുന്നുവെന്നും ലേബര്‍ മന്ത്രാലയം ഇത് അംഗീകരിച്ചുവെന്നാണ് വ്യാജ വാര്‍ത്ത.
തൊഴില്‍ മന്ത്രാലയമല്ല ഇക്കാര്യം തീരുമാനിക്കേണ്ടതെന്ന കാര്യം പോലും കിട്ടിയ ഉടന്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ ശ്രദ്ധിക്കുന്നല്ല.
2018 ല്‍ പ്രചരിച്ച വ്യാജ വാര്‍ത്തയാണ് യു.എ.ഇയില്‍ പുതുതായി ഏര്‍പ്പെടുത്തുന്ന കോര്‍പറേറ്റ് ടാക്‌സ് വാര്‍ത്തകളുടെ പിന്നാലെ സമൂഹ മാധ്യമ ഉപയോക്താക്കള്‍ ഏറ്റുപിടിച്ച് പ്രചരിക്കുന്നത്.
സൗദി തൊഴില്‍ മന്ത്രാലയം, ധനമന്ത്രാലയം, കേന്ദ്ര ബാങ്കായ സാമ എന്നിവ വിദേശികളുടെ ശമ്പളത്തിന്മേല്‍ പത്ത് ശതമാനം നികുതി ചുമത്താന്‍ തീരുമാനമെടുത്തുവെന്ന് പ്രചരിക്കുന്ന അഭ്യൂഹത്തില്‍ ബേസിക് സാലറിയുടെ പത്ത് ശതമാനം ബാങ്കുകള്‍തന്നെ പിടിക്കുമെന്നും പറയുന്നു.

 

Latest News