റിയാദ് - പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമദാന്‍ മാസത്തിന് സൗദി അറേബ്യയിലും ഗള്‍ഫ് രാജ്യങ്ങളിലും വ്യാഴാഴ്ച തുടക്കം. ഇന്നലെ വൈകീട്ട് സൗദിയിലെവിടെയും മാസപ്പിറവി ദര്‍ശിക്കാത്തതിനാല്‍ ബുധനാഴ്ച ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കി വ്യാഴാഴ്ച റമദാന്‍ ഒന്നായിരിക്കുമെന്ന് സുപ്രീം കോടതിയെ ഉദ്ധരിച്ച് റോയല്‍ കോര്‍ട്ട് അറിയിച്ചു.
കേരളത്തിലും വ്യാഴാഴ്ചയാണ് റമദാന്‍ ഒന്ന്. ഓസ്‌ട്രേലിയയിലും മലേഷ്യയിലും സിങ്കപ്പൂരിലും ഇന്തോനേഷ്യയിലും ഒമാനിലും വ്യാഴാഴ്ച തന്നെയാണ് വ്രതാരംഭം. ഇത്തവണ ആറു ഗള്‍ഫ് രാജ്യങ്ങളിലും വ്രതാരംഭം ഒരുമിച്ചാണ്. സാധാരണയില്‍ ഒമാനിലും മറ്റു ഗള്‍ഫ് രാജ്യങ്ങളിലും വ്രതാരംഭം ഒരുമിച്ചുവരാറില്ല. വ്യാഴാഴ്ചയായിരിക്കും വ്രതാരംഭമെന്ന് ദിവസങ്ങള്‍ക്കു മുമ്പു തന്നെ ഒമാന്‍ പ്രഖ്യാപിച്ചിരുന്നു.