റിയാദ്-സൗദി അറേബ്യയില്‍ മാസപ്പിറവി ദൃശ്യമായില്ലെന്ന് ശഖ്‌റാ, തുമൈര്‍, ഹോത്ത സുദൈര്‍ എന്നിവിടങ്ങളടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ മാസപ്പിറവി നിരീക്ഷണ സമിതികള്‍ അറിയിച്ചു.
സുപ്രീം കോടതി ആവശ്യപ്പെട്ടതനുസരിച്ച് വൈകിട്ട് മുതല്‍ വിവിധ ഭാഗങ്ങളില്‍ മാസപ്പിറവി നിരീക്ഷകര്‍ നിലയുറപ്പിച്ചിരുന്നു. നാളെ ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കി വ്യാഴാഴ്ച റമദാന്‍ ഒന്നായിരിക്കും. സുപ്രീം കോടതി പ്രഖ്യാപനം ഉടന്‍ പ്രതീക്ഷിക്കുന്നു.