Sorry, you need to enable JavaScript to visit this website.

പത്തനംതിട്ട ജില്ലാ സംഗമം വനിതാ കൂട്ടായ്മ സംഘടിപ്പിച്ചു

പത്തനംതിട്ട ജില്ലാ സംഗമം നടത്തിയ വനിതാ കൂട്ടായ്മ ഡോ.വിനിത പിള്ള ഉദ്ഘാടനം ചെയ്യുന്നു. 
നാടകത്തിൽനിന്ന്. 

ജിദ്ദ- സ്ത്രീ സുരക്ഷ ഉറപ്പാക്കേണ്ടത് സ്വന്തം ഭവനത്തിൽ നിന്നാണെന്ന് ഡോ.വിനിത പിള്ള അഭിപ്രായപ്പെട്ടു. ചെറിയ പെൺകുട്ടികൾ മുതൽ മുതിർന്ന വനിതകൾക്കും ഭവനങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ കൊടുക്കേണ്ടതുണ്ട്. സ്ത്രീകൾക്കെതിരായി  നടക്കുന്ന അതിക്രമങ്ങൾക്കു നേരെ പ്രതികരിക്കുവാൻ സ്ത്രീകൾ മുന്നിട്ടിറങ്ങണമെന്നും ഡോ.വിനിത പിള്ള പറഞ്ഞു. പത്തനംതിട്ട ജില്ലാ സംഗമം നടത്തിയ വനിതാ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. 
പ്രസിഡന്റ് ആശാ സാബു അധ്യക്ഷത വഹിച്ചു. ബിജി സജി, സുനു സജി, പ്രിയ സഞ്ജയ്, അനില മാത്യു, സുശീല ജോസഫ് തുടങ്ങിയവർ സംസാരിച്ചു. പത്തനംതിട്ട ജില്ലാ സംഗമം 'വനിത ഓഫ് ഇയർ' അവാർഡ് ആശാ സാബുവിന് ഡോ.വിനിത പിള്ള സമ്മാനിച്ചു.  തുടർന്ന് നടന്ന കലാ സന്ധ്യയിയിൽ ജോബി ടി.ബേബി, ഹരിപ്രിയ ജയകുമാർ, അഞ്ജു നവീൻ, ദിവ്യമനു, ആഷ്‌ലി അനിൽ, ജോവാന തോമസ്, രോഹൻ തോമസ്, അസ്മ സാബു, ആർദ്ര അജയകുമാർ, ശ്രീലക്ഷ്മി സഞ്ജയ്, പ്രീത അജയകുമാർ, നാദിയ നൗഷാദ് തുടങ്ങിയവർ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. ചരിത്ര പ്രാധാന്യമുള്ള പ്രമുഖ വ്യക്തികളെ അനുകരിച്ച് കുട്ടികളായ സ്‌നേഹ ജോസഫ്, നന്ദ ജയകുമാർ, ശ്രേയ ജോസഫ്, ചിത്രമനു, നന്ദിക ജയകുമാർ, ശ്രേയ ജോസഫ്, സാറ ജോസഫ് എന്നിവർ നടത്തിയ പ്രകടനം ശ്രദ്ധേയമായി. പി.ജെ.എസ് വനിതാ വിഭാഗം അവതരിപ്പിച്ച ലഘു സാമൂഹിക നാടകം 'അമ്മ മനസ്സ്' അരങ്ങേറി.
 വൃദ്ധ സദനങ്ങളെയും അതിൽ എത്തിപ്പെടാൻ വിധിക്കപ്പെട്ട കുറെ അമ്മമാരുടെ കഥന കഥ നാടക രൂപത്തിൽ അരങ്ങിൽ എത്തിച്ചത് നടനും സംവിധായകനുമായ സന്തോഷ് കടമ്മനിട്ടയാണ്.
കഥാപാത്രങ്ങൾക്ക് സുശീല ജോസഫ്, ഹരിപ്രിയ ജയകുമാർ, പ്രിയാ സഞ്ജയ്, ബിജി സജി, ദിവ്യാ മനുപ്രസാദ്, അഞ്ജു നവീൻ, ശ്രീലക്ഷ്മി സഞ്ജയ്, ശ്രേയാ ജോസഫ്, സുനു സജി എന്നിവർ ജീവൻ നൽകി. 
എബി ചെറിയാൻ മാത്തൂർ, അയ്യൂബ് പന്തളം, വർഗീസ് ഡാനിയൽ, റോയ് ടി.ജോഷ്വ, അലി തെക്കുതോട്, സന്തോഷ് ജി.നായർ, സാബുമോൻ പന്തളം, സഞ്ജയൻ നായർ, സജി കുറുങ്ങട്ടു, തക്ബീർ പന്തളം, ജയൻ നായർ, മനുപ്രസാദ്, മാത്യു തോമസ് കടമ്മനിട്ട, അനിൽ ജോൺ, അനിൽകുമാർ പത്തനംതിട്ട, അലൻ മാത്യു തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.
 

Latest News