ദോഹ - ക്രൊയേഷ്യക്കെതിരായ ലോകകപ്പ് ഫുട്‌ബോള്‍ സെമി ഫൈനലില്‍ ലിയണല്‍ മെസ്സിയുടെ പെനാല്‍ട്ടി ഗോളിലും യൂലിയന്‍ ആല്‍വരേസിന്റെ സെന്‍സേഷനല്‍ ഒറ്റയാന്‍ ഗോളിലും അര്‍ജന്റീന 2-0 ന് മുന്നിലെത്തി. ആല്‍വരേസാണ് ആദ്യ പകുതിയില്‍ അര്‍ജന്റീനയുടെ ഹീറോ. ആല്‍വേരസിനെ ഗോളി ഡൊമിനിക് ലിവാകോവിച് വീഴ്ത്തിയതിനായിരുന്ന അര്‍ജന്റീനക്ക് പെനാല്‍ട്ടി ലഭിച്ചത്. മെസ്സി നിശ്ചിത സമയത്ത് മൂന്നാം തവണ ഈ ലോകകപ്പില്‍ പെനാല്‍ട്ടി ഗോളാക്കി. നിമിഷങ്ങള്‍ക്കമായിരുന്നു മധ്യവരയില്‍ നിന്ന് കുതിച്ച് ആല്‍വരേസിന്റെ അതിമനോഹരമായ ഒറ്റയാന്‍ ഗോള്‍