ദോഹ - ഗാലറിയില്‍ മൊറോക്കൊ കളിക്കാരുടെ ഏറ്റവും ശക്തയായ ആരാധകരുണ്ടാവും -സ്വന്തം മാതാക്കള്‍. പലരും ഉമ്മമാരെ ദോഹയിലേക്ക് കൂടെ കൂട്ടിയിട്ടുണ്ട്.
പോര്‍ചുഗലിനെ ക്വാര്‍ട്ടറില്‍ തോല്‍പിച്ചപ്പോള്‍ സുഫയാന്‍ ബൂഫല്‍ നൃത്തം ചെയ്തത് ഉമ്മക്കൊപ്പമായിരുന്നു. സ്‌പെയിനിനെതിരെ നിര്‍ണായക പെനാല്‍ട്ടി അടിച്ചപ്പോള്‍ ഉമ്മ മുത്തം നല്‍കുന്ന വീഡിയൊ അശ്‌റഫ് ഹകീമി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. സ്‌പെയിനിനെതിരായ കളിക്കു ശേഷം കോച്ച് വലീദ് റഖ്‌റഖി ഗാലറിയിലേക്ക് ഓടിക്കയറി ഉമ്മയെ കെട്ടിപ്പിടിച്ചു. ഞങ്ങള്‍ മൊറോക്കോയെയാണ് പ്രതിനിധീകരിക്കുന്നത്, ഞങ്ങളെ പ്രതിനിധീകരിക്കേണ്ടത് ഈ ചിത്രങ്ങളാണ്. കുടുംബങ്ങളോടുള്ള ഇഴയടുപ്പം നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ് -റഖ്‌റഖി പറഞ്ഞു.
കുടുംബത്തെ ഒപ്പം കൊണ്ടുവന്നത് ചിന്തിച്ചെടുത്ത തീരുമാനമാണെന്ന് റഖ്‌റഖി പറയുന്നു. അത് ടീമിലെ ഐക്യം ഊട്ടിയുറപ്പിക്കുമെന്ന് കരുതി. അതു തന്നെയാണ് ഇത്ര ദൂരം താണ്ടാന്‍ ടീമിനെ സഹായിച്ചത് -അദ്ദേഹം പറയുന്നു.
മിക്ക കളിക്കാരുടെയും മാതാപിതാക്കളും ഭാര്യമാരും ദോഹയിലെത്തിയിട്ടുണ്ടെന്ന് മിഡ്ഫീല്‍ഡര്‍ ഇല്യാസ് ഷായര്‍ വെളിപ്പെടുത്തി. അവരുടെ കണ്ണുകളിലെ കണ്ണൂര്‍മുത്തുകളാണ് തങ്ങള്‍ക്ക് പ്രചോദനമെന്നും ഷായര്‍ പറഞ്ഞു.