Sorry, you need to enable JavaScript to visit this website.

ഫെയ്‌സ്ബുക്ക് പ്രണയം; യുവാവ് ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ, യുവതി അബോധാവസ്ഥയിൽ

പത്തനംതിട്ട - അടൂർ കെ.എസ്.ആർ.ടി.സി കവലയ്ക്ക് സമീപത്തെ ലോഡ്ജിൽ മുറിയെടുത്ത യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുന്നത്തൂർ പുത്തനമ്പലം സ്വദേശി ശ്രീനിലയത്തിൽ ശ്രീജിത്തിനെ(29)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന 39-കാരിയായ തിരുവനന്തപുരം പേരൂർക്കട സ്വദേശിയായ യുവതിയെ അബോധാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
  ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട ഇരുവരും ഒരു വർഷമായി പ്രണയത്തിലാണ്. ഇരുവരും വിവാഹിതരുമാണ്. യുവതിയുടെ ഭർത്താവ് നേരത്തെ മരിച്ചു. ഇരുവരും ഒന്നിച്ച് മരിക്കാൻ തീരുമാനിച്ചാണ് ലോഡ്ജിൽ മുറിയെടുത്തതെന്ന് യുവതി പിന്നീട് മൊഴി നൽകിയതായി പോലീസ് പറഞ്ഞു. ആത്മഹത്യ ചെയ്യാനായി ചില ഗുളികകളും കഴിച്ചിരുന്നുവെന്ന് യുവതി പറയുന്നു. ഞായറാഴ്ചയാണ് രണ്ടുപേരും അടൂരിലെത്തിയത്.

Latest News