സോളാര്‍ പീഡനക്കേസില്‍ മുന്‍മന്ത്രി അനില്‍ കുമാറിന് സിബിഐ ക്ലീന്‍ചിറ്റ്

തിരുവനന്തപുരം- സോളാര്‍ പീഡനക്കേസില്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ.പി. അനില്‍ കുമാറിന് സിബിഐയുടെ ക്ലീന്‍ ചിറ്റ്. അനില്‍ കുമാറിനെതിരായ പരാതി വ്യാജമെന്നാണ് സിബിഐ റിപ്പോര്‍ട്ട്.
പീഡനം നടന്നെന്ന് പറയുന്ന ഹോട്ടലില്‍ അനില്‍ കുമാര്‍ താമസിച്ചിട്ടില്ലെന്ന് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തി. ഇക്കാര്യം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് തിരുവനന്തപുരം സിബിഐ കോടതിയില്‍ അന്വേഷണസംഘം സമര്‍പ്പിച്ചു.
2012 ല്‍ കൊച്ചിയിലെ ഹോട്ടലില്‍ മാനഭംഗത്തിനിരയാക്കിയെന്നായിരുന്നു പരാതി. അനില്‍ കുമാറിന്റെ  പ്രൈവറ്റ് സെക്രട്ടറി ഏഴ് ലക്ഷം വാങ്ങിയെന്ന ആരോപണവും വ്യാജമെന്ന് സിബിഐ വ്യക്തമാക്കുന്നു.

 

Latest News