തൃശൂര്‍- വീട്ടില്‍ പോകാനുള്ള ധൃതിക്കിടെ ആശുപത്രിയില്‍നിന്നു ആംബുലന്‍സുമായി പുറപ്പെട്ട പതിനഞ്ചുകാരന്‍ ഒല്ലൂരില്‍ പിടിയില്‍. കോര്‍പ്പറേഷന്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പതിനഞ്ചുകാരനാണ് ആശുപത്രിയില്‍ നിര്‍ത്തിയിട്ടിരുന്ന 108 ആംബുലന്‍സ് ഓടിച്ച് പോയത്. തിങ്കള്‍ ഉച്ചതിരിഞ്ഞ് നാലിനാണ് സംഭവം.
പനി ബാധിച്ച് ചികിത്സയിലായിരുന്നു കുട്ടിയുടെ അമ്മ അതേ ആശുപത്രിയിലെ ജീവനക്കാരിയാണ്. രാത്രി ഡ്യൂട്ടിയായതിനാല്‍ അമ്മ മയങ്ങിയ സമയം നോക്കിയാണ് കുട്ടി പുറത്തിറങ്ങിയത്. ആംബുലന്‍സ് െ്രെഡവര്‍ വണ്ടിയില്‍ ഇല്ലെന്ന് മനസിലാക്കിയ കുട്ടി ആംബുലന്‍സ് പുറത്തേക്ക് ഓടിച്ച് പോകുകയായിരുന്നു. തുടര്‍ന്ന് ഒല്ലൂര്‍ സെന്റര്‍ വഴി റെയില്‍വേ ഗേറ്റും കടന്ന് ആനക്കല്ല് വഴിയിലേക്കുള്ള വളവില്‍വച്ച് വാഹനം ഓഫായി. പന്തികേട് തോന്നിയ നാട്ടുകാര്‍ ഒല്ലൂര്‍ പോലീസില്‍ വിവരമറിയിച്ചു.
ബാലനെയും വാഹനവും സ്‌റ്റേഷനില്‍ എത്തിച്ചു. തുടര്‍ന്ന് കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.