Sorry, you need to enable JavaScript to visit this website.

ഒബാമ, മാര്‍ടിന്‍ ലൂതര്‍ കിംഗ് -ചൂമേനി പഠിക്കുകയാണ്‌

ദോഹ - അമേരിക്കന്‍ സംസ്‌കാരവും മുന്‍ പ്രസിഡന്റ് ബരാക് ഒബാമയെയും മാര്‍ടിന്‍ ലൂതര്‍ കിംഗിനെയും ഇഷ്ടപ്പെടുന്ന കളിക്കാരനാണ് ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ ഒറേലിയന്‍ ചൂമേനി. കീലിയന്‍ എംബാപ്പെ പി.എസ്.ജിയിലേക്ക് ക്ഷണിച്ചിട്ടും എട്ട് കോടി യൂറോയുടെ കരാറില്‍ റയല്‍ മഡ്രീഡിലേക്ക് ചേക്കേറാന്‍ ധൈര്യം കാണിച്ച താരം. എങ്കിലും ഇരുപത്തിരണ്ടുകാരന്‍ ഫ്രഞ്ച് ടീമിലെത്തുമെന്ന് ആറു മാസം മുമ്പ് പോലും ആരും കരുതിയില്ല. പോള്‍ പോഗ്ബയുടെയും എംഗോളൊ കാണ്ടെയുടെയും പരിക്കാണ് അവസരം തുറന്നത്. പോഗ്ബയുടെ ചാരുതയും ഉയരവും ഷൂട്ടിംഗ് മികവുമുണ്ട് ചൂമേനിക്ക്. പന്ത് പിടിച്ചെടുക്കാനുള്ള കാണ്ടെയുടെ കഴിവ് ഓര്‍മപ്പെടുത്തുന്നതിനാല്‍ ചൂംഗോളൊ എന്ന് പലരും ചൂമേനിയെ വിളിക്കാറുണ്ട്. 
ചൂമേനിയും ഫ്രഞ്ച് ടീമിലെ സഹതാരം യൂള്‍സ് കൂണ്ടെയും ബോര്‍ദോയില്‍ സുഹൃ്ത്തുക്കളും സഹകളിക്കാരുമായിരുന്നു. എംബാപ്പെ പേരെടുത്ത മോണകോയില്‍ ഇരുവരും ഒരുമിച്ച് വളര്‍ന്നു. ഈ സീസണിനു മുമ്പ് ലിവര്‍പൂള്‍ ഉള്‍പ്പെടെ മുന്‍നിര ക്ല്ബ്ബുകള്‍ ചൂമേനിക്കായി വലവീശി. തെരഞ്ഞെടുത്തത് ലൂക്ക മോദ്‌റിച്ചിന്റെയും ടോണി ക്രൂസിന്റെയും റയലിനെയാണ്. ഫ്രാന്‍സും ക്രൊയേഷ്യയും സെമി ഫൈനല്‍ ജയിക്കുകയാണെങ്കില്‍ മോദ്‌റിച്ചും ചൂമേനിയും ലുസൈലില്‍ മുഖാമുഖം വരും. 

Latest News