റബാത് - മൊറോക്കൊ അപ്രതീക്ഷിതമായി ലോകകപ്പ് സെമി ഫൈനലിലെത്തിയതോടെ ആരാധകര്‍ ഖത്തറിലേക്ക് ഒഴുകുന്നു. 30 അധികം ഫ്‌ളൈറ്റുകളാണ് ഫുട്‌ബോള്‍ പ്രേമികളുമായി സെമി ഫൈലിന് മുമ്പ് ഖത്തറില്‍ ഇറങ്ങുക. കാസബ്ലാങ്കയില്‍ നിന്ന് ചൊവ്വാഴ്ച പുറപ്പെട്ട് ബുധനാഴ്ച ദോഹയില്‍ എത്തുന്ന രീതിയിലാണ് ഫ്‌ളൈറ്റുകള്‍ സജ്ജീകരിച്ചിരിക്കുന്നതെന്ന് റോയല്‍ എയര്‍ മറോക് അറിയിച്ചു.