ജിദ്ദ: അമ്മയാകാനൊരുങ്ങുന്ന ടെന്നിസ് താരം സാനിയ മിർസ ഭർത്താവും പാക്കിസ്ഥാൻ ക്രിക്കറ്ററുമായ ശുഐബ് മാലികുമൊത്ത് ഉംറ നിർവഹിക്കാനെത്തി. സാനിയയുടെ മാതാപിതാക്കളും കൂടെയുണ്ട്. ശുഐബിനൊപ്പം മദീനയിൽ തീർഥാടനത്തിനെത്തിയ ദൃശ്യങ്ങൾ സാനിയയുടെ സഹോദരി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. പരിക്കു കാരണം ആറു മാസത്തിലേറെയായി കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുന്ന സാനിയ ഫ്രഞ്ച് ഓപണിന് മുമ്പ് തിരിച്ചെത്തേണ്ടതായിരുന്നു. അതിനിടയിലാണ് ഗർഭിണിയാണെന്ന വാർത്ത പുറത്തുവന്നത്. ഒക്ടോബറിലായിരിക്കും കടിഞ്ഞൂൽ കുഞ്ഞിന്റെ പ്രസവം. 2010 ലാണ് സാനിയയും ശുഐബും വിവാഹിതരായത്.
സാനിയക്കും ശുഐബിനുമൊപ്പം സാനിയയുടെ മാതാവ് നസീമ, പിതാവ് ഇംറാൻ, സഹോദരി ആനം എന്നിവരുമുണ്ട്.