ദുബായ് - അജ്മാനില്‍ പാലത്തില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച ഏഷ്യന്‍ വംശജനായ യുവാവിനെ പോലീസ് രക്ഷിച്ചു. ശൈഖ് ഖലീഫ പാലത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുമെന്ന് യുവാവ് ഭീഷണി മുഴക്കുന്നതായി പോലീസില്‍ വിവരം ലഭിക്കുകയായിരുന്നു. ഉടന്‍ തന്നെ സ്ഥലത്തെത്തിയ പോലീസ് സംഘം യുവാവിനെ അനുനയിപ്പിച്ച് ആത്മഹത്യാ ശ്രമത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും ഇതിനിടെ തന്ത്രപൂര്‍വം യുവാവിനെ കടന്നുപിടിച്ച് കീഴടക്കുകയായിരുന്നു.
കടുത്ത സാമ്പത്തിക പ്രയാസം കാരണമാണ് താന്‍ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് യുവാവ് അന്വേഷണോദ്യോഗസ്ഥരോട് പറഞ്ഞു. വണ്ടിച്ചെക്ക് കേസില്‍ ദുബായ് പോലീസ് യുവാവിനെ അന്വേഷിക്കുന്നുണ്ട്. യുവാവിന് മാനസിക പ്രശ്‌നങ്ങളും രോഗങ്ങളുമില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഉപദേശങ്ങള്‍ നല്‍കിയ ശേഷം, സാമ്പത്തിക പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ സഹായിക്കുന്നതിന് യുവാവിനെ സാമൂഹിക പോലീസിന് കൈമാറി. ആത്മഹത്യക്ക് ശ്രമിച്ച് യുവാവ് മേല്‍പാലത്തിന്റെ കൈവരിയില്‍ കയറിയിരിക്കുന്നതിന്റെയും യുവാവിനെ പോലീസുകാര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെയും അനുനയ ചര്‍ച്ചകള്‍ക്കിടെ പോലീസുകാര്‍ പെട്ടെന്ന് യുവാവിനെ കടന്നുപിടിച്ച് കീഴടക്കുന്നതിന്റെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ദൃക്‌സാക്ഷികളില്‍ ഒരാള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
في الإمارات:
— Gorgeous (@gorgeous4ew) December 12, 2022
شرطة عجمان تُنقذ شابًا حاول الاننْحار بسبب ضائقة مالية. pic.twitter.com/RmmevPhxUX