Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ചെങ്ങന്നൂരിൽ കളം തെളിഞ്ഞു;  മാറ്റുരയ്ക്കാൻ 17 പേർ

ചെങ്ങന്നൂർ- ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് കളം തെളിഞ്ഞു. 17 സ്ഥാനാർഥികൾ മാറ്റുരയ്ക്കും. നാമനിർദ്ദേശ പത്രിക സൂക്ഷ്മ പരിശോധനക്ക് ശേഷം 21 പേർ ആയിരുന്നു കളത്തിൽ ഉണ്ടായിരുന്നത്. ഇന്നലെ ഒരു സ്വതന്ത്രനും മൂന്ന് ഡമ്മി സ്ഥാനാർഥികളുമാണ് വരണാധികാരി സമക്ഷം പത്രിക പിൻവലിച്ചത്. 
17 സ്ഥാനാർഥികളുടെ പട്ടികയും ചിഹ്നങ്ങളും തയ്യാറായി. പേര്, പാർട്ടി, ചിഹ്നം എന്നീ ക്രമത്തിൽ അഡ്വ.ഡി വിജയകുമാർ യു ഡി എഫ്(കൈപ്പത്തി ), അഡ്വ.പി എസ് ശ്രീധരൻപിള്ള ഭാരതീയ ജനതാ പാർട്ടി(താമര), സജി ചെറിയാൻ  കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്‌സിസ്റ്റ്(അരിവാൾ ചുറ്റിക നക്ഷത്രം), ജിജി പുന്തല രാഷ്ട്രീയ ലോക്ദൾ (കൈ പമ്പ്), മധു ചെങ്ങന്നൂർ സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ കമ്മ്യൂണിസ്റ്റ് ബാറ്ററി ടോർച്ച്), രാജീവ് പള്ളത്ത് ആം ആദ്മി പാർട്ടി (തൊപ്പി), സുഭാഷ് നാഗ അംബേദ്കറേറ്റ് പാർട്ടി ഓഫ് ഇന്ത്യ (കോട്ട്), അജി എം ചാലക്കേരി  സ്വതന്ത്രൻ (ടി വി), അഡ്വ.ഉണ്ണി കാർത്തികേയൻ സ്വതന്ത്രൻ (കുടം), എം സി ജയലാൽ സ്വതന്ത്രൻ(മോതിരം), മുരളി നാഗ സ്വതന്ത്രൻ(മെഴുകുതിരി), മോഹനൻ ആചാരി സ്വതന്ത്രൻ ( നെക്‌ലെസ്),ശിവ പ്രസാദ് ഗാന്ധി കെ എം സ്വതന്ത്രൻ(തേങ്ങ), ശ്രീധരൻപിള്ള സ്വതന്ത്രൻ(പഴവർഗ്ഗങ്ങൾ അടങ്ങിയ കൂട്), എ കെ ഷാജി  സ്വതന്ത്രൻ (വിസിൽ), സോമശേഖര വാര്യർ റ്റി കെ സ്വതന്ത്രൻ (ഫഌട്ട്), സ്വാമി സുഖാ കാശ് സരസ്വതി സ്വതന്ത്രൻ (ടെലിഫോൺ )എന്നിവരാണ് മത്സരാർഥികൾ. എം വി ഗോപകുമാർ  ബി ജെ പി ഡമ്മി, അഡ്വ. പി വി വിശ്വംഭരപണിക്കർ എൽ ഡി എഫ്  ഡമ്മി, സൂസമ്മ ജോർജ് ആം ആദ്മി പാർട്ടി ഡമ്മി, നിപുൻ ചെറിയാൻ സ്വതന്ത്രൻ എന്നിവരാണ് പത്രിക പിൻവലിച്ചവർ.

Latest News