ജിദ്ദ- കനത്ത മഴ കണക്കിലെടുത്ത് സൗദിയിലെ ചില ഭാഗങ്ങളില്‍ നാളെ സ്‌കൂളുകള്‍ക്ക് അവധി നല്‍കി. ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളില്‍ നാളെ (തിങ്കള്‍) സ്‌കൂളുകള്‍ക്ക് അവധിയാണെന്ന് ജിദ്ദ വിദ്യാഭ്യാസ ഡയറക്ടറേറ്റ് വക്താവ് ഹമൂദ് അല്‍സഖീറാന്‍ അറിയിച്ചു. മഴക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണിത്. ഇത്തരം സ്‌കൂളുകളിലെ കുട്ടികള്‍ നാളെ മദ്രസത്തി പ്ലാറ്റ്‌ഫോം വഴിയാകും ക്ലാസ്സുകളില്‍ ഹാജരാകേണ്ടതെന്ന് അധികൃതര്‍ അറിയിച്ചു.