വടകര- ഭര്‍തൃ പീതാവിന്റെ പീഡനത്തെ തുടര്‍ന്നാണെന്ന് പറയുന്നു വീട് വിട്ട യുവതി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. 27 കാരിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
ഭര്‍തൃഗൃഹത്തില്‍ വെച്ച് ഭര്‍ത്താവിന്റെ 60 കാരനായ പിതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. മൂന്ന് മക്കളയും കൊണ്ട് വീട്ടില്‍ നിന്നിറങ്ങുകയും തലശ്ശേരി കോടതി പരിസരത്തെ ബീച്ചിലെത്തി വിഷം കഴിക്കുകയുമായിരുന്നു. തന്നെ ആരും അന്വേഷിക്കേണ്ടെന്നും, മക്കളെ സംരക്ഷിക്കണമെന്നും പറഞ്ഞ് സഹോദരിക്ക് യുവതിവാട്‌സാപ്പില്‍ സന്ദേശം അയച്ചിരുന്നു. സഹോദരിയും മാതാവും പോലീസില്‍ അറിയിക്കുകയും യുവതിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തി തലശ്ശേരി പോലീസ് ബീച്ചിലെത്തി യുവതിയെ
രക്ഷിക്കുകയായിരുന്നു. പോലീസെത്തിയപ്പോള്‍ വിഷം കഴിച്ച് അവശയായ നിലയിലായിരുന്നു യുവതി. സമീപത്ത് കരഞ്ഞ് നില വിളിച്ച് ഒമ്പത്, ആറ്, നാല് വയസ്സുള്ള മൂന്ന് മക്കളും ഉണ്ടായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥ ചികില്‍സയിലാണ് യുവതി. സംഭവത്തില്‍ കുറ്റിയാടി പോലീസ് മൊഴി രേഖപ്പെടുത്തുകയും ഭര്‍തൃ പിതാവ് വേളം പെരുവയല്‍ സ്വദേശിക്കെതിരെ ഐ പി സി 354 പ്രകാരം മാനഭംഗ ശ്രമത്തിനും യുവതിയുടെ സഹോദരിയുടെ പരാതിയില്‍ ഭര്‍ത്താവിനും ഭര്‍തൃ വീട്ടുകാര്‍ക്കുമെതിരെ മാനസികവും ശാരീരികവുമായ പീഡനത്തിനും പോലീസ് കേസെടുത്തു.