മക്ക- അമേരിക്കയിലെ മുന്‍ ബോക്‌സിംഗ് താരം മൈക്ക് ടൈസണ്‍ ഉംറ നിര്‍വഹിക്കാനെത്തി. ഫലസ്തീന്‍-അമേരിക്കന്‍ ഹിപ് ഹോപ് താരവും നിര്‍മാതാവുമായ ഡിജെ ഖാലിദിനോടൊപ്പമുള്ള ടൈസന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.
വിശുദ്ധ ഭൂമിയിലെത്തി ഉംറ നിര്‍വഹിക്കാനുളള ഭാഗ്യം എല്ലാവര്‍ക്കും ലഭിക്കട്ടെ എന്ന പ്രാര്‍ഥനയോടെയാണ് ഹറമൈന്‍ വെബ് സൈറ്റ് ഫോട്ടോ ട്വീറ്റ് ചെയ്തത്.
മൈക്ക് ടൈസന്‍ മിയാമി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വീല്‍ചെയര്‍ ഉപയോഗിച്ച് യാത്ര ചെയ്യുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. അടുത്തിടെ ന്യൂയോര്‍ക്കില്‍ ഒരു വടിയില്‍ ഊന്നി നടക്കുന്ന ചിത്രങ്ങളും വൈറലായതിനെ തുടര്‍ന്ന് താരത്തിന് നട്ടെല്ലിന് പരിക്കുണ്ടെന്നായിരുന്നു പ്രചാരണം.
56 കാരനായ ബോക്‌സിംഗ് ഇതിഹാസം മരണമടുക്കുകയാണെന്ന് സൂചന നല്‍കിയതും വൈറലായിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)