ദോഹ- ഫിഫ ലോകകപ്പില്‍ സെമിഫൈനലിലെത്തിയ ആദ്യ അറബ്, ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയുടെ വിജയം ആഘോഷിക്കുന്നതിനിടെ അന്ധവിശ്വാസ പ്രചാരണത്തിനും കുറവില്ല.
മൊറോക്കൊയുമായുള്ള മത്സരത്തില്‍ റൊണാള്‍ഡൊയും സഹതാരങ്ങളും പരാജയപ്പെടാന്‍ വേണ്ടി ശകുനപ്പിഴക്കാരനോട് പോര്‍ച്ചുഗല്‍ ജഴ്‌സി ധരിക്കാന്‍ മൊറോക്കൊക്കാരനായ പ്രശസ്ത സ്‌പോര്‍ട്‌സ് മാധ്യമപ്രവര്‍ത്തകന്‍ അശ്‌റഫ് ബിന്‍ ഇയാദ് ആവശ്യപ്പെടുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇതിനെതിരെയും നിരവധി പേര്‍ ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ കമന്റ് ചെയ്യുന്നുണ്ട്.
മാധ്യമ പ്രവര്‍ത്തകന്‍ തമാശയാണ് പറയുന്നതെങ്കിലും പോര്‍ച്ചുഗലിന്റെ പരാജയത്തിനുശേഷം അത് ഏറ്റുപിടിക്കുകയാണ് സോഷ്യല്‍ മീഡിയ ചെയ്തിരിക്കുന്നത്.
اشرف بن عياد يطلب من المشجع "المنحوس" ان يلبس البرتغال في مباراة المغرب ليخسر رونالدو ورفاقه
— EPL World (@EPLworld) December 10, 2022
- @UAESoccer @Benayadachraf
pic.twitter.com/aBzFvNdnod