കോഴിക്കോട്-മുസ്‌ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന് സി പി ഐ നേതാവ് ബിനോയ് വിശ്വം. എസ് ഡി പി ഐയേയും പോപ്പുലര്‍ ഫ്രണ്ടിനെയും പോലെ വര്‍ഗീയ പാര്‍ട്ടിയായി ലീഗിനെ കാണാനാകില്ലെന്നും, അവരെ മുന്നണിയില്‍ എടുക്കുന്നുവെന്ന ചര്‍ച്ചകള്‍ അപക്വമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ലീഗിനെ പുകഴ്ത്തിയ പ്രസ്താവനയ്ക്കെതിരെ സി പി ഐ സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയുണ്ട്. യു ഡി എഫിലെ ഒരു കക്ഷിയെ പുകഴ്ത്തേണ്ട കാര്യമില്ലായിരുന്നുവെന്നും അനാവശ്യ ചര്‍ച്ചകളാണ് നടക്കുന്നതെന്നുമാണ് സി പി ഐയുടെ നിലപാട്. ലീഗ് വര്‍ഗീയപ്പാര്‍ട്ടിയല്ലെന്നും ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണെന്നുമായിരുന്നു എം വി ഗോവിന്ദന്‍ പറഞ്ഞത്. സപ്തകക്ഷി മുന്നണിയുടെ കാലത്ത് ലീഗിനൊപ്പം ചേര്‍ന്നിട്ടുണ്ടെന്നും വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടത്തില്‍ ആരോടും യോജിക്കാമെന്നും എന്നാല്‍ അത് രാഷ്ട്രീയ കൂട്ടുകെട്ടല്ലെന്നും അദ്ദേഹം പറഞ്ഞതാണ് വിവാദമായത്.