ദോഹ - എറിക് ചൂമേനി നേടിയ മനോഹരമായ ഗോളില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് ലോകകപ്പ് ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെതിരെ ലീഡ് നേടി. ബോക്‌സിന് പുറത്തു നിന്നുള്ള ചൂമേനിയുടെ നിലംപറ്റെ അടി ഡൈവ് ചെയ്ത ജോര്‍ദന്‍ പിക്ഫഡിനെ കീഴടക്കി. തൊട്ടുപിന്നാലെ ഇംഗ്ലണ്ട് ആഞ്ഞടിച്ചെങ്കിലും ഹാരി കെയ്‌നിന് ലക്ഷ്യം കാണാനായില്ല.