വടകര-എട്ടാം ക്ലാസുകാരിയെ ലഹരി മരുന്നു നല്‍കി കാരിയറാക്കിയ സംഭവത്തില്‍ പോലീസിനെതിരെ സ്വമേധയാ കെസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. പ്രതിയായ യുവാവിനെ വിട്ടയച്ച സംഭവത്തിലാണ് നടപടി. അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ഉത്തരവില്‍ വ്യക്തമാക്കി. കേസ് 27ന് കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിങ്ങില്‍ പരിഗണിക്കും. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്‍ നടപടി.
അതിനിടെ കഴിഞ്ഞ ദിവസം കൗണ്‍സിലിങ് വഴി 13 കാരിയുടെ മൊഴി പോലീസ് ശേഖരിച്ചിരുന്നു. ഇനിയും വിവരങ്ങള്‍ ശേഖരിക്കാനുണ്ടെങ്കിലും കുട്ടി ക്ഷീണിതയായതിനാല്‍ വ്യാഴാഴ്ച മൊഴിയെടുത്തില്ല. കുട്ടിയുടെ സഹപാഠികള്‍, അധ്യാപകര്‍ തുടങ്ങിയവരുടെ മൊഴികളും പോലീസ് എടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയും തുടരുന്നു.