Sorry, you need to enable JavaScript to visit this website.

മെസ്സി ജീനിയസ്, മൊളീന ഗോള്‍

ദോഹ - ലിയണല്‍ മെസ്സിയുടെ പ്രതിഭാസ്പര്‍ശമുള്ള പാസില്‍ നിന്ന് നഹൂല്‍ മൊളീന നേടിയ ഗോളില്‍ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനക്ക് ലീഡ്. മുപ്പത്തഞ്ചാം മിനിറ്റിലാണ് അര്‍ജന്റീന ഗോളടിച്ചത്. അതുവരെ പഴുതടച്ച് നില്‍ക്കുകയായിരുന്ന നെതര്‍ലാന്റ്‌സ് പ്രതിരോധം മനോഹരമായി ബോക്‌സിനു മുന്നിലേക്ക് കുതിച്ച് മെസ്സി തുറന്നെടുക്കുകയായിരുന്നു.
ഒമ്പത് തവണ അര്‍ജന്റീനയും നെതര്‍ലാന്റ്‌സും ഏറ്റുമുട്ടിയിട്ടുണ്ട്. 90 മിനിറ്റില്‍ ഡച്ചിനെ തോല്‍പിക്കാന്‍ അര്‍ജന്റീനക്ക് ഇതുവരെ സാധിച്ചിട്ടില്ല. 2014 ലെ ലോകകപ്പ് സെമിയില്‍ അര്‍ജന്റീനയോട് ഷൂട്ടൗട്ടില്‍ തോല്‍ക്കുമ്പോള്‍ വാന്‍ഹാലായിരുന്നു ഡച്ച് കോച്ച്. ആ കളിയില്‍ മെസ്സിയെ തളച്ചിടാന്‍ ഡച്ച് ഡിഫന്റര്‍മാര്‍ക്ക് സാധിച്ചിരുന്നുവെന്ന് വാന്‍ഹാല്‍ പറയുന്നു. 1998 ലെ ലോകകപ്പിന്റെ പ്രി ക്വാര്‍ട്ടറിന്റെ അവസാന മിനിറ്റുകളില്‍ ഡെനിസ് ബെര്‍കാംപിന്റെ ഓറഞ്ച് മധുരമുള്ള ഗോളില്‍ അര്‍ജന്റീനയെ തോല്‍പിച്ചതാണ് ഡച്ചിന്റെ സുവര്‍ണ സ്മരണ. യോഹാന്‍ ക്രയ്ഫിന്റെ ഡച്ചിനെ 1974 ലെ ഫൈനലില്‍ മുട്ടുകുതിച്ചത് അര്‍ജന്റീന മറക്കില്ല. ക്രയ്ഫിന്റെയും മാര്‍ക്കൊ വാന്‍ബാസ്റ്റന്റെയും ബെര്‍കാമ്പിന്റെയും നിലവാരമുള്ള ഒരു കളിക്കാരനും ഇന്നത്തെ ഡച്ച് ടീമിലില്ല. ഒരുപക്ഷെ ഡിഫന്റര്‍ വാന്‍ഡൈകിനു മാത്രമേ അവര്‍ക്കൊപ്പം നില്‍ക്കാനാവൂ. പക്ഷെ ഈ ലോകകപ്പില്‍ അവരെ അലട്ടാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. 

Latest News