ജിദ്ദ- ത്രിദിന സന്ദര്‍ശനാര്‍ഥം ജിദ്ദയില്‍ എത്തിയ ഒ.ഐ.സി.സി, ഇന്‍കാസ് ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപ്പിള്ളയെ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ ഒ.ഐ.സി.സി നേതാക്കള്‍ സ്വീകരിച്ചു. ഒ.ഐ.സി.സി സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ശങ്കര്‍ എളങ്കൂര്‍, റീജണല്‍ പ്രസിഡന്റ് കെ.ടി.എ മുനീര്‍, ഗ്ലോബല്‍ സെക്രട്ടറി റഷീദ് കൊളത്തറ, മലപ്പുറം ജില്ല പ്രസിഡന്റ് ഹക്കീം പാറക്കല്‍, നൗഷാദ് അടൂര്‍, സി.എം അഹമ്മദ്, മുസ്തഫ പെരുവള്ളൂര്‍, പ്രോഗ്രാം കണ്‍വീനര്‍ കുഞ്ഞിമുഹമ്മദ് കൊടശ്ശേരി, സമീര്‍ നദ് വി, അലി തേക്കുതോട്, യാസിര്‍ നായിഫ്, ഫിറോസ് ചെറുകോട്, ഇസ്മായില്‍ കൂരിപ്പൊയില്‍ എന്നിവര്‍ ശങ്കരപ്പിള്ളയെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.