Sorry, you need to enable JavaScript to visit this website.

അര്‍ജന്റീനക്ക് മുന്നില്‍ അതികായനായി ഗോളി

ദോഹ - ഈ ലോകകപ്പില്‍ ഏറ്റവും മികച്ച ഗോളിയാരെന്ന് അഭിപ്രായഭിന്നതയുണ്ടാവാം. എന്നാല്‍ കണക്കുകളില്‍ ഒന്നാം സ്ഥാനത്ത് തുനീഷ്യയുടെ അയ്മന്‍ ദഹമനാണ്. പത്ത് ഷോട്ടുകളില്‍ ഒമ്പതും രക്ഷിച്ചു. രണ്ടാം സ്ഥാനത്ത് 17 ഷോട്ടുകളില്‍ പതിനഞ്ചെണ്ണം രക്ഷിച്ച നെതര്‍ലാന്റ്‌സിന്റെ ആന്ദ്രീസ് നോപേര്‍ടാണ്. ഈ ലോകകപ്പിലെ ഏറ്റവും അതികായനായ കളിക്കാരനാണ് നോപേര്‍ട്. 
ലിയണല്‍ മെസ്സിയുടെ പെനാല്‍ട്ടി കിക്ക് പ്രതീക്ഷിക്കുകയാണ് ഡച്ച് ഗോള്‍കീപ്പര്‍. അര്‍ജന്റീനക്കു വേണ്ടി 26 പെനാല്‍ട്ടി എടുത്തതില്‍ ഇരുപത്തൊന്നും മെസ്സി ഗോളാക്കിയിട്ടുണ്ട്. എന്നാല്‍ പിഴച്ച ഗോളുകളിലൊന്ന് ഈ ലോകകപ്പിലാണ്, പോളണ്ടിനെതിരെ. സൗദി അറേബ്യക്കെതിരെ കിട്ടിയ പെനാല്‍ട്ടി ഗോളാക്കുകയും ചെയ്തു. 
ആറടി എട്ടിഞ്ച് ഉയരമുള്ള നോപേര്‍ട് ഈ ലോകകപ്പിലാണ് നെതര്‍ലാന്റ്‌സിനു വേണ്ടി അരങ്ങേറിയത്. മറ്റൊരു ഡച്ച് കളിക്കാരനേ ലോകകപ്പില്‍ രാജ്യത്തിനു വേണ്ടി അരങ്ങേറിയിട്ടുള്ളൂ -1978 ല്‍ ഡിക് ഷൂനാക്കര്‍.
 

Latest News