ക്രൊയേഷ്യ-ബ്രസീല്‍
വൈകു: 6.00
നെതര്‍ലാന്റ്‌സ്-അര്‍ജന്റീന
രാത്രി 10.00
ദോഹ- മൂന്നാഴ്ച നീണ്ട ത്രസിപ്പിക്കുന്ന കളിക്കാഴ്ചകള്‍ക്കു ശേഷം ലോകകപ്പ് ആവേശകരമായ പരിസമാപ്തിയിലേക്ക്. രണ്ട് ദിവസത്തെ വിശ്രമത്തിനു ശേഷം ക്വാര്‍ട്ടര്‍ ഫൈനലുകള്‍ ആരംഭിക്കുന്നതോടെ ആവേശം ഉച്ചസ്ഥായിയിലെത്തും. എട്ട് ടീമുകളും എട്ട് മത്സരങ്ങളുമാണ് ഇനി ബാക്കിയുള്ളത്. അഞ്ചു തവണ ചാമ്പ്യന്മാരായ ബ്രസീല്‍ ആദ്യ ക്വാര്‍ട്ടറില്‍ നിലവിലെ റണ്ണേഴ്‌സ്അപ് ക്രൊയേഷ്യയെ നേരിടും. എന്നാല്‍ അര്‍ജന്റീനയും നെതര്‍ലാന്റ്‌സും തമ്മിലുള്ള രണ്ടാം ക്വാര്‍ട്ടറായിരിക്കും പ്രവചനാതീതം. 2014 ലെ ഫൈനലില്‍ തോറ്റ അര്‍ജന്റീനക്കും 2010 ലെ ഫൈനലില്‍ തോറ്റ നെതര്‍ലാന്റ്‌സിനും മറ്റൊരു തോല്‍വി താങ്ങാനാവില്ല. ബ്രസീലും അര്‍ജന്റീനയും ജയിക്കണമെന്നും സെമി ഫൈനലില്‍ ഏറ്റുമുട്ടണമെന്നും ആഗ്രഹിക്കുന്നവരാണ് പൊതുവെ ഫുട്‌ബോള്‍ പ്രേമികള്‍.