കാഞ്ഞങ്ങാട് - അവശനിലയിൽ കണ്ട 14 വയസുകാരനെ ആശുപത്രിയിൽ എത്തിച്ച് പോലീസ്. തുടർന്നുള്ള പരിശോധനയിൽ കുട്ടി ലഹരിക്ക് അടിമയായിരുന്നുവെന്ന് കണ്ടെത്തിയതായി അധികൃതർ പറഞ്ഞു.
കാഞ്ഞങ്ങാട് തീരദേശത്താണ് സംഭവം. സ്‌കൂൾ അധികൃതരും പോലീസും നടത്തിയ അന്വേഷണത്തിലാണ് ഒൻപതാം ക്ലാസുകാരനായ കുട്ടി ലഹരിക്കടിപ്പെട്ടതായി കണ്ടെത്തിയത്. കുട്ടിയെ പോലീസ് ലഹരിവിമുക്ത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
വിദ്യാർത്ഥിയുമായി അടുത്തിടപഴകി ലഹരിയിൽ കണ്ണികളായ മറ്റു കുട്ടികളെയും അതിന് വല വിരിക്കുന്ന ലോബിയെയും കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പോലീസ് പറഞ്ഞു.