ജിദ്ദ-ഫ്‌ളൈ ദുബായ് വിമാനങ്ങള്‍ ഞായറാഴ്ച (ഡിസംബര്‍ 11) മുതല്‍ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് നോര്‍ത്ത് ടെര്‍മിനലില്‍നിന്ന് ഒന്നാം നമ്പര്‍ ടെര്‍മിനലിലേക്ക് മാറും. രാവിലെ ആറരക്ക് ഒന്നാം നമ്പര്‍ ടെര്‍മിനലില്‍ ഇറങ്ങുന്ന എഫ്.സെഡ് 831 വിമാനമായിരിക്കും ആദ്യ സര്‍വീസ്. ഈ വിമാനം ഏഴരക്ക് തിരിച്ചു പോകും.