ദോഹ- ഫിഫ ലോകകപ്പിന്റെ ആവേശത്തിനിടെ, ദോഹയില്‍ ഫുട്‌ബോള്‍ ഭാഷ ഉപയോഗിച്ച് ട്രാഫിക് നിയന്ത്രിക്കുന്ന വീഡിയോ വൈറലായി. ലോകകപ്പ് പാര്‍പ്പിട സമുച്ചയത്തിലെ ട്രാഫിക് ഉദ്യോഗസ്ഥനാണ് വേറിട്ട രീതി സ്വീകരിച്ച് ശ്രദ്ധേയനായത്.
കെനിയയില്‍ നിന്നുള്ള ട്രാഫിക് ഓഫീസറായ ഡെന്നിസ് മോച്ചു കമാവു ഫുട്‌ബോള്‍ ഭാഷയിലാണ് ട്രാഫിക്ക് നിയന്ത്രിക്കുന്നത്. മഞ്ഞയും ചുവപ്പും കാര്‍ഡുകള്‍ ഉപയോഗിച്ചുകൊണ്ടാണ് ഇദ്ദേഹം വാഹനങ്ങളെ നിയന്ത്രിക്കുന്നത്.
ആളുകളുമായുള്ള തര്‍ക്കം ഒഴിവാക്കാനാണ് പുതിയ മാര്‍ഗം കണ്ടുപിടിച്ചതെന്ന് ഇദ്ദേഹം പറയുന്നു. നിയന്ത്രിക്കാന്‍ ശ്രമിക്കുമ്പോള്‍ തിരക്കിലാണെന്നും മടുത്തുവെന്നും ആളുകള്‍ പറഞ്ഞു തുടങ്ങും. എന്നാല്‍ മഞ്ഞ കാര്‍ഡും ചുവപ്പ് കാര്‍ഡും കൊണ്ടുവന്നപ്പോള്‍ ചുവപ്പ് കാര്‍ഡ് നല്‍കരുതേ എന്നു പറഞ്ഞ് ആളുകള്‍ പോകും- ഡെന്നിസ് പറഞ്ഞു.ചുവപ്പ് കാര്‍ഡ് ലഭിക്കുമ്പോള്‍, ആളുകള്‍ തങ്ങള്‍ തെറ്റാണെന്ന് പെട്ടെന്ന് തിരിച്ചറിയുമെന്നും പ്രതികാരത്തിന് പകരം അവരുടെ മുഖത്ത് ഒരു പുഞ്ചിരിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ ആശയം ജോലി എളുപ്പമാക്കിയ ആശ്വാസത്തിലാണ് ഡെന്നിസ്.
This traffic officer is proving that the language of soccer is universal while guiding vehicles at the World Cup — watch how pic.twitter.com/RM22mO61SB
— NowThis (@nowthisnews) December 7, 2022