ആലപ്പുഴ- നഗരത്തിലെ ഹോട്ടലില്‍ പട്ടിയിറച്ചി പിടികൂടിയെന്ന പ്രചാരണം വ്യാജമെന്ന് അധികൃതര്‍. വാട്‌സ്ആപ്പ് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പ്രചാരണം നടന്നത്. ഇങ്ങനെയൊരു ഹോട്ടല്‍ തന്നെ ആലപ്പുഴയില്‍ ഇല്ലെന്ന് നഗരസഭാ അധികൃതര്‍ പറഞ്ഞു.ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പട്ടി ഇറച്ചി പിടികൂടിയെന്നാണ് പ്രചാരണം. ഹോട്ടലിനു മുന്നില്‍ പോലീസുകാര്‍ നില്‍ക്കുന്ന ചിത്രങ്ങളാണ് സന്ദേശത്തിന് ഒപ്പമുള്ളത്. പട്ടിയുടെ തലയോടു കൂടിയ മാംസ ചിത്രങ്ങളും പ്രചരിച്ചു. കൊല്‍ക്കത്തയിലെ ഒരു ഹോട്ടലിന്റെ ചിത്രം ഉപയോഗിച്ചാണ് വ്യാജ പ്രചാരണം എന്നാണ് വിവരം. ഇതേ ചിത്രങ്ങള്‍ ഉപയോഗിച്ച് സമാനമായ പ്രചാരണം മറ്റു പല നഗരങ്ങളിലും മുമ്പും നടന്നിട്ടുണ്ട്.