തുറൈഫ് - സൗദിയില്‍ ഏറ്റവും താഴ്ന്ന താപനില ഉത്തര അതിര്‍ത്തി പ്രവിശ്യയിലെ തുററൈഫിലും സമീപത്തെ അല്‍ ജൗഫ് പ്രവിശ്യയില്‍ പെട്ട ഖുറയ്യാത്തിലും രേഖപ്പെടുത്തി. ബുധനയാഴ്ച ഉയര്‍ന്ന താപനില 31 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 9 ഡിഗ്രിയും രേഖപ്പെടുത്തി. അബഹയിലും താപ നില താഴ്ന്നിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഇടിമിന്നലും മഴയുമുണ്ടായിരുന്നു. ദിനേന തണുപ്പും വര്‍ദ്ധിക്കുന്നു. പലപ്പോഴായി മഴ വര്‍ഷിച്ചതിനാല്‍ നിലം നനവുള്ളതായും കാലാവസ്ഥ വിഭാഗം രേഖപ്പെടുത്തിയിട്ടുണ്ട്. മരുഭൂമിയില്‍ പുല്ലും ചെടികളും മുളച്ചു ചിലയിടങ്ങളില്‍. പച്ചപ്പ് കാണാം. വെള്ളം കെട്ടിനില്‍ക്കുന്ന നിരവധി സ്ഥലങ്ങളും ദൃശ്യമാണ്.