Sorry, you need to enable JavaScript to visit this website.

കൊച്ചി മെട്രോ ദീര്‍ഘിപ്പിക്കാന്‍ 131 കോടിയുടെ ഭരണാനുമതി

തിരുവനന്തപുരം- കൊച്ചി മെട്രോ റെയില്‍ പദ്ധതി പേട്ട മുതല്‍ തൃപ്പൂണിത്തുറ വരെ ദീര്‍ഘിപ്പിക്കുന്നതിനുള്ള പ്രാരംഭ പ്രവൃത്തികള്‍ക്ക് പുതുക്കിയ ഭരണാനുമതി നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. നിലവിലെ ഭരണാനുമതി തുകയായ 123 കോടി രൂപയോടൊപ്പം ഭൂമിയേറ്റെടുക്കുന്നതിന് അധികമായി ആവശ്യമായ 8,10,28,411 രൂപ കൂടി ഉള്‍പ്പെടുത്തി 131 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതിയാണ് നല്‍കുക.
വടക്കഞ്ചേരി തൃശൂര്‍ സെക്ഷന്‍ ദേശീയ പാതാ വികസനം മൂലം നഷ്ടമാകുന്ന വന ഭൂമിക്കു പകരം കാസര്‍കോട് ജില്ലയില്‍ വെള്ളരിക്കുണ്ട് താലൂക്കില്‍ ഭീമനടി വില്ലേജില്‍ 1.4318 ഹെക്ടര്‍ റവന്യൂ ഭൂമിയുടെ ഉടമസ്ഥാവകാശം വനം വകുപ്പിനു കൈമാറാനും മന്ത്രിസഭ തീരുമാനിച്ചു.
തിരുവനന്തപുരം ജില്ലയിലെ മത്സ്യത്തൊഴിലാഴികളെ പുനരധിവസിപ്പിക്കാനുള്ള കെട്ടിട സമുച്ചയം നിര്‍മിക്കാന്‍ മത്സ്യബന്ധന വകുപ്പിന് ഭൂമി കൈമാറാനും മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരം ജില്ലയില്‍ മുട്ടത്തറ വില്ലേജില്‍ ക്ഷീരവികസന വകുപ്പിന്റെ കീഴിലുള്ള 17.43 ഏക്കര്‍ ഭൂമിയില്‍ നിന്നും 8 ഏക്കര്‍ ഭൂമി സേവനവകുപ്പുകള്‍ തമ്മിലുളള ഭൂമി കൈമാറ്റ വ്യവസ്ഥകള്‍ പ്രകാരം ഭൂമിയുടെ ഉടമസ്ഥത റവന്യു വകുപ്പില്‍ നിലനിര്‍ത്തിയാണ് മത്സ്യബന്ധന വകുപ്പിന് കൈമാറുക.

 

Latest News