Sorry, you need to enable JavaScript to visit this website.

17 തുടര്‍ ദിനങ്ങള്‍ക്കു ശേഷം ലോകകപ്പിന് രണ്ട് വിശ്രമ ദിനം

ക്വാര്‍ട്ടര്‍ ലൈനപ്
ക്രൊയേഷ്യ-ബ്രസീല്‍
വെള്ളി വൈകു: 6.00
നെതര്‍ലാന്റ്‌സ്-അര്‍ജന്റീന
വെള്ളിയാഴ്ച രാത്രി 10.00

മൊറോക്കൊ-പോര്‍ചുഗല്‍/സ്വിറ്റ്‌സര്‍ലന്റ്
ശനിയാഴ്ച വൈകു: 6.00
ഇംഗ്ലണ്ട്-ഫ്രാന്‍സ്
ശനിയാഴ്ച രാത്രി 10.00

ദോഹ - തുടര്‍ച്ചയായ 17 ദിവസത്തെ മത്സരപ്രളയങ്ങള്‍ക്കു ശേഷം ലോകകപ്പിന് രണ്ട് ദിനം വിശ്രമം. ഇന്നും നാളെയും കളിയില്ല. വെള്ളിയാഴ്ചയും ശനിയാഴ്ചയുമാണ് ക്വാര്‍ട്ടര്‍ ഫൈനലുകള്‍. ഓരോ ദിവസവും രണ്ടു കളിയുണ്ടാവും. ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ് സെമി ഫൈനലുകള്‍. ശനിയാഴ്ച വൈകുന്നേരം ആറിന് ലൂസേഴ്‌സ് ഫൈനലും ഞായറാഴ്ച വൈകുന്നേരം ആറിന്  ഫൈനലും അരങ്ങേറും. 
13 യൂറോപ്യന്‍ ടീമുകളും അഞ്ച് വീതം ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍, ഏഷ്യന്‍ ടീമുകളും നാല് കോണ്‍കകാഫ് ടീമുകളുമാണ് ലോകകപ്പ് ഫൈനല്‍ റൗണ്ടില്‍ കളിച്ചത്. 20 ന് ഖത്തര്‍-ഇക്വഡോര്‍ മത്സരത്തോടെയാണ് ലോകകപ്പിന് പന്തുരുണ്ടു തുടങ്ങിയത്. ഡിസംബര്‍ മൂന്നിന് ആദ്യ റൗണ്ട് അവസാനിച്ചതോടെ 16 ടീമുകള്‍ പുറത്തായി. മൂന്ന് ഏഷ്യന്‍ ടീമുകളും രണ്ട് ആഫ്രിക്കന്‍ ടീമുകളും ഒരു കോണ്‍കകാഫ് ടീമും രണ്ട് ലാറ്റിനമേരിക്കന്‍ ടീമും എട്ട് യൂറോപ്യന്‍ ടീമുകളും മുന്നേറി. മൂന്ന് ഏഷ്യന്‍ ടീമിനും കോണ്‍കകാഫ് പ്രതിനിധികളായ അമേരിക്കക്കും പ്രി ക്വാര്‍ട്ടര്‍ കടക്കാനായില്ല. 

Latest News