ലണ്ടൻ: ഈജിപ്തുകാരനായ സ്‌ട്രൈക്കർ മുഹമ്മദ് സലാഹ് ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിലെ ടോപ്‌സ്‌കോറർക്കുള്ള ഗോൾഡൻ ബൂട്ട് ഏറ്റുവാങ്ങിയത് ആഘോഷിക്കാൻ മകൾ മക്ക ഗ്രൗണ്ടിലേക്കിറങ്ങിയത് ആരാധകരുടെ ആഹ്ലാദക്കൊടുമുടി കയറ്റി. കൈയിൽ ഗോൾഡൻ ബൂട്ടും കാലിൽ പന്തുമായി സലാഹ് ഡ്രിബ്ൾ ചെയ്തു മുന്നേറിയപ്പോൾ ആൻഫീൽഡ് പുൽത്തകിടിയിൽ കണ്ടത് വൈകാരിക നിമിഷങ്ങളായിരുന്നു.