Sorry, you need to enable JavaScript to visit this website.

ബിഗ് ടിക്കറ്റ് ചരിത്രത്തിലെ മഹാഭാഗ്യം, 30 ലക്ഷം ദിര്‍ഹം തമിഴ്‌നാട് സ്വദേശിക്ക്

അബുദാബി - ബിഗ് ടിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും വലിയ തുകയായ 30 ദശലക്ഷം ദിര്‍ഹം തമിഴ്‌നാട് സ്വദേശിക്ക്.  ഷാര്‍ജയില്‍ കാര്‍ വാഷ് കമ്പനിയില്‍ ജോലി ചെയ്യുന്ന ഖാദര്‍ ഹുസൈന്‍ എന്ന 27 കാരനാണ് മഹാഭാഗ്യം. നാട്ടില്‍ അവധിക്ക് കഴിഞ്ഞ ശനിയാഴ്ച നടന്ന നറുക്കെടുപ്പില്‍ വിജയിച്ചഖാദര്‍ ഹുസൈനെ ബന്ധപ്പെടാന്‍ ബിഗ് ടിക്കറ്റ് അധികൃതര്‍ക്ക് കഴിഞ്ഞിരുന്നില്ല. തന്റെ തന്നെ കമ്പനിയില്‍  ജോലി ചെയ്യുന്ന സുഹൃത്തിനൊപ്പമാണ് ഇയാള്‍ ടിക്കറ്റെടുത്തത്. സമ്മാനം തുല്യമായി പങ്കിടും.
പ്രതിമാസം 1,500 ദിര്‍ഹം ശമ്പളത്തിനാണ് ഖാദര്‍ ഹുസൈന്‍ ജോലി ചെയ്യുന്നത്. സുഹൃത്ത് 1200 ദിര്‍ഹത്തിനും. തനിക്ക് ഇത്ര വലിയ തുക സമ്മാനമായി ലഭിക്കുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയില്ലെന്നും എത്ര വര്‍ഷം ജോലി ചെയ്താലും ഇത്രയേറെ പണം സമ്പാദിക്കാന്‍ കഴിയില്ലെന്നും ഖാദര്‍ ഹുസൈന്‍ പറഞ്ഞു.
അഞ്ചു വര്‍ഷത്തിലേറെയായി യു.എ.ഇയില്‍ ജോലി ചെയ്യുന്നഖാദര്‍ ഹുസൈന്‍ അതുപേക്ഷിച്ച് സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കാനാണ് ആഗ്രഹിക്കുന്നത്. ഉടനെ യു.എ.ഇയില്‍ തിരിച്ചെത്തുമെന്ന് ഇദ്ദേഹം പറഞ്ഞു.

 

 

Latest News