ജിദ്ദ- മലയാളം ന്യൂസ് സ്‌പോര്‍ട്‌സ് എഡിറ്റര്‍ ടി. സാലിം എഴുതിയ കളിക്കാഴ്ചകളുടെ മരുപ്പച്ചകള്‍ പുസ്തകത്തിന്റെ സൗദിതല പ്രകാശനം ജിദ്ദ ഹറാസാത്ത് ജാസ്മിനിന്‍ വില്ലയില്‍ നടന്നു. യുണൈറ്റഡ് തലശ്ശേരി സ്‌പോര്‍ട്‌സ് ക്ലബ് (യു.ടി.എസ്.സി) സംഘടിപ്പിച്ച ജിദ്ദ സ്‌പോര്‍ട്‌സ് കാര്‍ണിവല്‍ 2022ല്‍ വെച്ച് സപോര്‍ട്ടിംഗ് യുണൈറ്റഡ് ചീഫ് കോച്ച് ഷബീര്‍ അലി ലവ ജെ.എസ്.സി കോച്ച് സഹീര്‍, യു.ടി.എസ്.സി ചീഫ് കോര്‍ഡിനേറ്റര്‍ അഷ്ഫാഖ് എന്നിവര്‍ക്കു നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.
മലയാളം നൂസ് എഡിറ്റര്‍ എ.എം. സജിത്ത് പുസ്തകം പരിചയപ്പെടുത്തി. യു.ടി.എസ്.സി പ്രസിഡന്റ് ഷംസീര്‍, അറഫാത് (തനിമ), ഇര്‍ഷാദ് (കണ്ണൂര്‍ വെല്‍ഫെയര്‍ ഫോറം), റാഫി ബീമാപള്ളി (ജെ.എസ്.സി), ആര്‍ട്ടിസ്റ്റ് ഒ.ബി നാസര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. കാര്‍ണിവലിനോടനുബന്ധിച്ച് നാനോ ക്രിക്കറ്റ്, വിമണ്‍സ് ബാഡ്മിന്റണ്‍, കിഡ്‌സ് ഫുട്‌ബോള്‍, ഫാമിലി ഫണ്‍ ഗെയിംസ്, പെനാല്‍റ്റി ഷൂട്ടൗട്ട് തുടങ്ങിയ പരിപാടികളും നടന്നു.
ഒലീവ് ബുക്‌സ് പ്രസിദ്ധീകരിച്ച കളിക്കാഴ്ചകളുടെ മരുപ്പച്ചകള്‍ ഓണ്‍ലൈനില്‍ https://olivepublications.in/product/kalikkazhchakalude-maruppachakal/ ലഭ്യമാണ്.