റിയാദ് - തലസ്ഥാന നഗരിയില്‍ ഇന്ധന ടാങ്കര്‍ അപകടത്തില്‍ പെട്ടു. ഭാഗ്യം കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്. മേല്‍പാലത്തില്‍ വെച്ച് നിയന്ത്രണം വിട്ട ഇന്ധന ടാങ്കറിന്റെ ഹെഡ് പാലത്തില്‍ നിന്ന് താഴ്ഭാഗത്തുള്ള റോഡിലേക്ക് തൂങ്ങിയ നിലയിലും ടാങ്കര്‍ അടങ്ങിയ ട്രെയിലര്‍ പാലത്തിലുമായിരുന്നു. ടാങ്കര്‍ താഴേക്ക് മറിഞ്ഞിരുന്നെങ്കില്‍ വന്‍ ദുരന്തം സംഭവിക്കുമായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
مقطع متداول لحادث مروي لناقلة وقود كاد أن يتسبب بـ "كارثة" في #الرياض pic.twitter.com/NgUOyR0NaY
— العربية السعودية (@AlArabiya_KSA) December 5, 2022