തിരുവനന്തപുരം- കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെക്കുറിച്ച് മനസ്സിലാക്കുന്നതിന് ഫിന്‍ലന്‍ഡ് സംഘം കേരളത്തിലെത്തി. ഇന്ത്യയിലെ ഫിന്‍ലന്‍ഡ് അംബാസഡറുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് എത്തിയിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ സംഘത്തെ സ്വീകരിച്ചു.
ഫിന്‍ലന്‍ഡ് വിദ്യാഭ്യാസ മാതൃക പഠിക്കാന്‍ കേരള സംഘം സന്ദര്‍ശിച്ചതിന്റെ തുടര്‍ച്ചയായാണ് ഫിന്‍ലന്‍ഡ് സംഘം കേരളത്തിലെത്തിയത്. സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന്റെ വേദിയിലാണ് സംഘം ആദ്യമെത്തിയത്. വ്യാഴാഴ്ച വരെ സംഘം കേരളത്തില്‍ തുടരും.
എട്ടിന് മുഖ്യമന്ത്രി പിണറായി വിജയനുമായി സംഘം കൂടിക്കാഴ്ച നടത്തും. പ്രൈമറി വിദ്യാഭ്യാസം. ഗണിതശാസ്ത്ര പഠനരീതികള്‍. അധ്യാപക പരിശീലനം, മൂല്യനിര്‍ണയ രീതികള്‍, ഗവേഷണസഹകരണ സാധ്യതകള്‍ തുടങ്ങിയ മേഖലകളില്‍ വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ ഏജന്‍സികളുമായി സംഘം കൂടിക്കാഴ്ച നടത്തും.
കേന്ദ്രൃസംസ്ഥാന പദ്ധതിയായ സമഗ്ര ശിക്ഷ കേരളത്തിന്റെ (എസ്.എസ്.കെ) സംസ്ഥാന ഓഫീസും സന്ദര്‍ശിക്കും. സംസ്ഥാന ആസൂത്രണ ബോര്‍ഡിലും സംഘമെത്തും.