കൊച്ചി- തെരുവ് നായകൂട്ടം ഓടിച്ചിട്ട പോലീസ് നായ സ്‌കൂട്ടറിടിച്ച് ചത്തു. പോലീസ് ക്രൈം സീന്‍ ട്രാക്കര്‍ നായയായ 'ഒലിവറാ'ണ് അപകടത്തില്‍പ്പെട്ടത്. എറണാകുളം സിറ്റി പോലീസിന് കീഴിലുള്ള ഹില്‍പാലസ് ഡോഗ്സ്വാഡിലുള്ള നായയാണ് ഒലിവര്‍. നായയുടെ പരിപാലകന്‍ മൂത്രമൊഴിപ്പിക്കാനായി സമീപത്തുള്ള ഗ്രൗണ്ടില്‍ ഒലിവറിനെ കൊണ്ടുപോയിരുന്നു. ഈ സമയം അവിടെയുണ്ടായിരുന്ന ഒരുകൂട്ടം തെരുവുനായകള്‍ ഒലിവറിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഇതുകണ്ട് പോലീസുകാരന്റെ കയ്യില്‍ നിന്നും ലീഷിന്റെ പിടിവിട്ട് ഓടിയ നായ സീപോര്‍ട്ട് റോഡിലൂടെ കടന്ന് പോയ സ്‌കൂട്ടറിന്റെ മുന്നില്‍പെട്ടാണ് അപകടമുണ്ടായത്. നായയുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ഹില്‍പാലസിലെ ഡോഗ്സ്വാഡ് ആസ്ഥാനത്ത് സംസ്‌കരിച്ചു. ആര്‍ എസ് ഐ മുഹമ്മദാലി ഫ്വ്യൂണറല്‍ പരേഡില്‍ സല്യൂട്ട് നല്‍കി.